തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ മുഖ്യമന്ത്രി കടുത്ത ഭാഷയിലും തെറ്റായും യാതൊന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആചാരങ്ങള്‍ക്ക് ഒരുമാറ്റവും സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്ത്രിയുടെയും രാജകുടുംബത്തിന്റെയും അവകാശ പ്രസ്താവനകളുടെ സത്യമായ ഓര്‍മ്മപ്പെടുത്തലാണ് മുഖ്യമന്ത്രി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യമാണ് എന്നോര്‍ക്കണം. ക്ഷേത്രഭരണകാര്യത്തില്‍ പരമാധികാരി ദേവസ്വം ബോര്‍ഡ് തന്നെയാണ്. എല്ലാ കേസിലും എതിര്‍കക്ഷി സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആണെന്നും അതിനാല്‍ നിലപാടുകള്‍ കോടതിയിലെത്താതിരിക്കില്ലെന്നും കാനം പറഞ്ഞു. കനകക്കുന്നില്‍ സി അച്യുതമേനോന് ഫൗണ്ടേഷന് സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.