തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ ആദിവാസികളുടെ അവകാശം അംഗീകരിച്ചില്ലെങ്കില്‍ പരസ്യം പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് മലയരയ മഹാസഭ. വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങാനാണ് ആദിവാസി ദളിത് പ്രസ്ഥാനങ്ങള്‍ ഒരുങ്ങുന്നത്. ഇതോടെ ശബരിമല ക്ഷേത്രത്തിന്റെ അവകാശ തര്‍ക്കം മുറുകുകയാണ്. സമരപരിപാടികള്‍ ആലോചിക്കാന്‍ ഈ മാസം 29ന് കോട്ടയത്ത് വിവിധ സംഘടനകളുടെ നേതൃകണ്വെന്ഷന് വിളിച്ചു.
ശബരിമലയില്‍ മലയരന്മാര്ക്കുണ്ടായിരുന്ന അവകാശം തന്ത്രികുടുംബം തട്ടിയെടുത്തുവെന്നാണ് ഇവരുടെ ആരോപണം. തന്ത്രി കുടുംബത്തിനെതിരെ ആദിവാസിഗോത്രമഹാസഭ ഉള്‍പ്പടെയുള്ള ദളിത് സംഘനടകളാണ് രംഗത്തെത്തിയിരിക്കുന്നത്. പന്തളം കൊട്ടാരത്തിനും തന്ത്രികുടുംബത്തിനും ശബരിമലയുടെ സമ്പൂര്ണ്ണഅധികാരം അവകാശപ്പെടാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി മുന്നോട്ട് വരുന്നത്.
മലയരയസമുദയത്തെയും ഒപ്പം കൂട്ടി പ്രക്ഷോഭം നടത്താനാണ് ആദിവാസിഗോത്രമഹാസഭ ഉള്‍പ്പടെയുള്ള സംഘടനകളുടെ ശ്രമം. ശബരിമലയില്‍ അവകാശസ്ഥാപനപ്രക്ഷോഭം നടത്താണ് തീരുമാനം. യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ഗീതാനന്ദന് ഇക്കാര്യത്തില്‍ ബിജെപിയുടേയും കോണ്‍ഗ്രസിന്റേതും സമീപനം ഇരട്ടത്താപ്പാണെന്നും ആരോപിച്ചു.