കോഴിക്കോട്: പയ്യോളി കീഴൂര്‍ മഹാശിവ ക്ഷേത്ര പൂജാരിയെ ആക്രമിച്ച് ബാഗ് കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് ക്ഷേത്ര വളപ്പില്‍ വെച്ചാണ് സംഭവം.
ബാലുശ്ശേരി സ്വദേശി ഹരീന്ദ്രനാഥന്‍ നമ്പൂതിരിയാണ് ആക്രമണത്തിന് ഇരയായത്. ഇദ്ദേഹം ഇപ്പോള്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഡ് പോലുള്ള ദ്രാവകം ഒഴിച്ചതിനെ തുടര്‍ന്ന് കണ്ണിന് ഗുരുതര പരിക്കുണ്ട്.