കോട്ടയം: കോട്ടയം റൂട്ടിലൂടെ ശനിയാഴ്ച പകല്‍ ട്രെയിനുകള്‍ ഓടില്ല. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ ട്രാക്കും ഇപ്പോഴുള്ള ട്രാക്കുമായി ബന്ധിപ്പിക്കുന്നതിനു ശനിയാഴ്ച പകല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും.
തുടര്‍ന്ന് ശനിയാഴ്ച മുതല്‍ ഏറ്റുമാനൂര്‍ സ്റ്റേഷനിലെ പുതിയ പാതയിലൂടെ ട്രെയിനുകള്‍ ഓടിത്തുടങ്ങും. രാവിലെ 9.30 മുതല്‍ 3.30 വരെയാണ് പാതയിരട്ടിപ്പിക്കല്‍.