തൃശ്ശൂര്‍: തുലാമഴ ശക്തിപ്പെടുന്നതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും. തുലാമഴ കൂടാതെ കെഎസ്ഇബി ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതും കണക്കിലെടുത്താണ് ഡാം തുറക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് തുറക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്ന് വിടും. ഷട്ടറുകള്‍ പത്ത് സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം തുറന്നു വിടുന്നത്. കുറുമാലിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം ഉയരുവാന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.