കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സറ്റേഷനില്‍ 300 കിലോ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നളാണ് പിടികൂടിയത്. പോര്‍ബന്ദര്‍ കൊച്ചുവേളി എക്സ്പ്രസില്‍ എത്തിയ പാര്‍സല്‍ പരിശോധിച്ചതില്‍ നിന്നാണ് പൊതിക്കുള്ളില്‍ പുകയില ഉത്പന്നങ്ങളാണെന്ന് മനസ്സിലായത്.
റെയില്‍വേ സംരക്ഷണ സേനയും എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് കണ്ടെത്തിയത്. പോര്‍ബന്ദര്‍ കൊച്ചുവേളി എക്സ്പ്രസിലെത്തിയ പാര്‍സല്‍ ഇറക്കുന്നതിനിടെ സംശയം തോന്നിയ ചുമട്ടുതൊഴിലാളികളാണ് റെയില്‍വെ പൊലീസിനെ വിവരമറിയച്ചത്. അവര്‍ എക്സൈസ് വകുപ്പിനെയും അറിയിക്കുകയായിരുന്നു. സുധീര്‍ എന്നയാളുടെ വിലാസത്തിലാണ് പാര്‍സല്‍ വന്നിട്ടുള്ളത്. ഇയാളെ കണ്ടെത്തിയിട്ടില്ല. പാര്‍സലിലെ വിലാസം അടിസ്ഥാനമാക്കി സുധീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി അധികൃതര്‍ അറിയിച്ചു.
ഗുജറാത്തില്‍ നിന്നാണ് പാര്‍സല്‍ അയച്ചിട്ടുള്ളത്. ഈ കേന്ദ്രത്തെ കുറിച്ചും അന്വേഷിക്കും. ഇത്തരത്തില്‍ നേരത്തെ എന്തെങ്കിലും ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.