സന്നിധാനം: ശബരിമലയില്‍ നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമായിരിക്കെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനത്തിനായി കൂടുതല്‍ സ്ത്രീകളെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ശബരിമല ഇപ്പോള്‍ കനത്ത പോലീസ് വലയത്തിലാണ്. അതേസമയം നിരവധി അയ്യപ്പഭക്തരാണ് പ്രതിഷേധവുമായി ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും നിലയുറപ്പിച്ചിരിക്കുന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ശബരിമലയില്‍ നടയടക്കും വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം, ശബരിമല നടപ്പന്തലില്‍ എത്തിയ സ്ത്രീക്കെതിരെ വ്യാപക പ്രതിഷേധമാണ് ഭക്തര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ യുവതിയെന്നാരോപിച്ചാണ് സമരാനുകൂലികള്‍ പ്രതിഷേധം ശതമാക്കിയിരിക്കുന്നത്. എന്നാല്‍ 52 വയസുണ്ടെന്ന് തീര്‍ത്ഥാടക അറിയിച്ചു. പ്രായമടക്കമുള്ള കാര്യങ്ങള്‍ ബോധിപ്പിക്കുന്ന രേഖകള്‍ കാണിച്ച് തീര്‍ത്ഥാടക പതിനെട്ടാം പടി ചവിട്ടു.