സന്നിധാനം: ശബരിമലയിലേയ്ക്ക് പോകാന്‍ സന്നദ്ധത അറിയിച്ച് രണ്ട് യുവതികള്‍ കൂടി രംഗത്ത്. രാവിലത്തെ സംഘര്‍ഷാന്തരീക്ഷം അയവ് വന്നതിനു പിന്നാലെയാണ് യുവതികളുടെ രംഗപ്രവേശനം. ഇവരെ കയറ്റി വിടണമോ എന്ന ആശയകുഴപ്പത്തിലാണ് പോലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ചായിരിക്കും കടത്തി വിടുക.
ഇവരെ ഇലവുങ്കലില്‍ പോലീസ് തടഞ്ഞിരിക്കുകയാണ്. തീരുമാനം എത്തിയതിനു ശേഷം മാത്രമായിരിക്കും ഇവരെ ക്ഷേത്രത്തിലേയ്ക്ക് കയറ്റി വിടുക. അതേസമയം ശബരിമലയില്‍ വന്‍ കലാപത്തിനുള്ള നീക്കമാണ് നടക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വെളിപ്പെടുത്തിയിരിന്നു.
ഇതാണ് ഇവരെ കയറ്റി വിടണമോ എന്ന ആശയകുഴപ്പത്തിന് കാരണം. കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാന്‍ ഗൂഢാലോചന നടന്നതിന്റെ സൂചന ലഭിച്ചതിനാലാണ് ഇടപെടല്‍ നടത്തിയതെന്നാണ് മന്ത്രി വ്യക്തമാക്കിയിരുന്നു.