പത്തനംതിട്ട; യുവതികളെ സന്നിധാനത്തേക്ക് എത്തിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ആക്ടിവിസ്റ്റുകളായിട്ടുള്ളവര്‍ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നത്. ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. വിശ്വാസികളെ സംരക്ഷിക്കുക എന്നാണ് ചുമതല.
ഇന്ന് രാവിലെ രണ്ട് യുവതികള്‍ പോലീസ് സംരക്ഷണയില്‍ നടപ്പന്തലില്‍ എത്തിയ സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്തരായുള്ള ആളുകള്‍ വന്നാല്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നിയമ വിധേയമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ്. അതുകൊണ്ടാണ് വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷാ നല്‍കുന്നത്. പ്രതിഷേധമല്ല ഇന്ന് മടങ്ങാന്‍ പറയാന്‍ കാരണം. മല കയറാന്‍ എത്തുന്ന ആളുകളുടെ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും കടകംപള്ളി വിശദമാക്കി.