പത്തനംതിട്ട: തുലാമാസപൂജകള്‍ക്കായി ബുധനാഴ്ച ശബരിമല നടതുറന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് നട തുറന്നത്. നിലയ്ക്കലില്‍ രാവിലെ ആരംഭിച്ച സംഘര്‍ഷം വൈകുന്നേരവും തുടരുകയാണ്.
പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പലതവണ കല്ലേറ് നടന്നു. ക്ഷേത്രപ്രവേശനത്തിനെത്തിയ സ്ത്രീകളെ പ്രതിഷേധക്കാര്‍ പലയിടത്തും തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമണം നടന്നു.