തിരുവനന്തപുരം: വയലിന് സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണത്തിന് കാരണമാക്കിയ അപകടത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍ അര്ജുന്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നുവെന്നും തൃശ്ശൂരില്‍ നിന്നും കൊല്ലം വരെയാണ് താന്‍ കാര്‍ ഓടിച്ചിരുന്നതെന്നും അര്ജുന് പറയുന്നു.
കൊല്ലത്ത് വച്ച് താനും ബാലഭാസ്കറും വണ്ടി നിര്‍ത്തി കരിക്കിന് ഷേക്ക് കുടിച്ചു. തുടര്‍ന്ന് വണ്ടിയോടി താന്‍ ഓടിക്കാമെന്ന് പറഞ്ഞ് ബാലഭാസ്കര്‍ ഓടിക്കുകയായിരുന്നുവെന്നും അര്ജുന് വ്യക്തമാക്കി. ലക്ഷ്മിയും മകളും മുന്‍വശത്തെ സീറ്റിലായിരുന്നുവെന്നും അപകടമുണ്ടാപ്പോള്‍ താന്‍ മയക്കത്തിലായിരുന്നുവെന്നും അര്ജുന് കൂട്ടിച്ചേര്‍ത്തു.
സെപ്തംബര്‍ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബാലഭാസ്കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മകള്‍ തേജസ്വിനി ബാല അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.