കൊച്ചി: ഗള്‍ഫിലേക്ക് ജോലിക്ക് പോകുന്ന മലയാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. അഞ്ചുവര്‍ഷത്തിനിടെ 11.6 ശതമാനം കുറവുണ്ടായതായി സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (സിഡിഎസ്) പഠനറിപ്പോര്‍ട്ട്. ഗള്‍ഫ് നാടുകളിലെ സ്വദേശിവല്‍ക്കരണവും കുടുംബവുമായി താമസിക്കുന്നതിന് പ്രത്യേകം നികുതി ഏര്‍പ്പെടുത്തിയതും കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞതിന് കാരണമായി.
കൂടാതെ തൊഴിലെടുക്കുന്നവര്‍ക്ക് കേരളത്തില്‍ മികച്ച വരുമാനം ലഭിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നും ഡോ. ഇരുദയ രാജന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കി. ഗള്‍ഫ് കുടിയേറ്റക്കാരുടെ കാര്യത്തില്‍ 2008-13നെ അപേക്ഷിച്ച് 2013-18ല്‍ 11.6 ശതമാനം കുറവുണ്ടായി. 2013ലെ കണക്കുപ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോയത് 20.70 ലക്ഷം മലയാളികളാണ്. എന്നാല്‍, 2018 ആയപ്പോള്‍ ഇത് 18.9 ലക്ഷമായി കുറഞ്ഞു.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഗള്‍ഫ് മേഖലയില്‍ വരുമാന വര്‍ധന ഉണ്ടായിട്ടില്ല. 2010 മുതല്‍ എണ്ണമേഖലയും പ്രതിസന്ധി നേരിടുകയാണ്. കൂടാതെ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മിനിമം കൂലിയുള്ള സംസ്ഥാനമാണ് കേരളം. 2018 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ 15,000 വീടുകളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.
ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. 12.9 ലക്ഷം ആളുകളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിവിധ കാരണങ്ങളാല്‍ ഗള്‍ഫ് മേഖലയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയത്. കുടിയേറ്റക്കാരുടെ 60 ശതമാനം വരുമിത് നേതൃത്വം നല്കിയ കേരള മൈഗ്രേഷന്‍ സ്റ്റഡീസില്‍ പറയുന്നു.