കൊച്ചി: ഐഎസ്ഐ ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റ് നിര്‍മ്മാണവും വില്‍പ്പനയും ക്രിമിനല്‍ കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിന് പുല്ലു വിലയാണ് കച്ചവടക്കാര്‍ നല്‍കിയത്. കൂടാതെ വഴിയോരങ്ങളിലും മറ്റും ഹെല്‍മറ്റ് വില്‍പ്പന കൂടുതല്‍ സജീവമാവുകയും ചെയ്തു. എന്നാല്‍ ഇനി ഉത്തരവ് ലംഘിച്ചാല്‍ രണ്ട് വര്‍ഷം തടവും കുറഞ്ഞത് രണ്ടരലക്ഷം രൂപയുമാണ് പിഴയുമാണ് ശിക്ഷ.
രണ്ട് മാസം മുന്‍പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വണ്ടിയോടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കാറുണ്ടെങ്കിലും പലതും നിലവാരമില്ലാത്തതാണ്. രാത്രിയിലും ഹെല്‍മറ്റ് പരിശോധന നടത്തണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അത് പൂര്‍ണമായും നടപ്പാക്കിയിട്ടില്ല.
നിലവാരമുള്ള ഹെല്‍മറ്റ് ശരിയായി ധരിച്ചാല്‍ മരണസാധ്യത 40 ശതമാനവും ഗുരുതര പരുക്കുണ്ടാകാനുള്ള സാധ്യത 70 ശതമാനം കുറയ്ക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. താടിയെല്ല് ചുറ്റുന്ന സ്ട്രാപ്പ് മുറിക്കിയാണ് ഹെല്‍മറ്റ് ധരിക്കേണ്ടത്. താടിഭാഗം ഉള്‍പ്പടെ തലയ്ക്കും മുഖത്തിനും സംരക്ഷണം നല്കുന്ന പൂര്ണമുഖാവരണമുള്ള ഹെല്‍മറ്റാണ് സുരക്ഷിതം.