കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണമെന്നും അന്വേഷണാവശ്യത്തിനല്ലാതെ കേരളത്തില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സെപ്തംബര്‍ 21നാണ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത്. തുടര്‍ച്ചയായ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ പൊതുജനങ്ങള്‍ക്ക് മുന്പില് ഇറങ്ങിയതോടെ ബിഷപ്പിന്റെ കുരുക്ക് മുറുകുകയായിരുന്നു.