കൊല്ലം: മുകേഷിനെതിരെ ഉണ്ടായ ലൈംഗിക ആരോപണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മുകേഷിനെതിരായ ആരോപണം ഗൗരവത്തോടെ കാണുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. എംഎല്‍എ സ്ഥാനം രാജവയ്ക്കണമെന്ന് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് ദേശീയപാത ഉപരോധിക്കുന്നു. മുകേഷിന്റെ കോലം കത്തിച്ചു.
ബിജെപി പ്രവര്‍ത്തകരും മുകേഷിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നാളെ മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മുകേഷിന്റെ വീട്ട് പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമരങ്ങള്‍ 200 മീറ്റര്‍ അകലെ പോലീസ് തടയുകയാണ്.