തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ ഇനി കുടുംബശ്രീ പ്രവര്‍ത്തകും #. എംഡി ടോമിന് തച്ചങ്കരിയുടേതാണ് തീരുമാനം. ആദ്യ പടിയായി 24 സ്റ്റേഷനുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. അടുത്ത ആഴ്ച്ചയോടെ പ്രവര്‍ത്തനം ആരംഭിക്കാണാണ് മാനേജ്മെന്റിന്റെ തീരുമാനം. കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈന്‍ റിസര്വ്വേഷന് സംവിധാനം നടപ്പിലാക്കാനാണ് മാനേജ്മെന്റ് ഉദ്യേശിക്കുന്നത്.
കരാര്‍ ലഭിച്ചതിന് പിന്നാലെ 100 സ്ത്രീകള്‍ക്ക് കുടുബശ്രീ പരിശീലനം നല്കി വരികയാണ്. സ്റ്റേഷനുകള്‍ സ്ഥലം വിട്ട് നല്‍കും, വാടക, വൈദ്യുതി എന്നിവയടക്കം മറ്റെല്ലാ ചിലവുകളും കുടുബശ്രീ തന്നെ വഹിക്കും. നേരത്തെ റിസര്വ്വേഷന് കരാര്‍ എറ്റെടുത്തിരുന്ന കമ്പനിക്ക് നല്‍കിയത് പോലെ 4.5 ശതമാനം കമ്മീഷന് കുടുംബശ്രീക്ക് ലഭിക്കും.
ടിക്കറ്റ് എടുക്കാനുളള തുക അഡ്വാന്‍സ് ആയി കെഎസ്ആര്‍ടിസി മാനേജ്മെന്റിന് കുടുംബശ്രീ നല്‍കണം. ടോപ്പ് അപ്പ് റീച്ചാര്‍ജ് മോഡലിലാണ് ടിക്കറ്റ് ബുക്കിംഗ് സംവീധാനം കുടുംബശ്രീക്ക് നല്‍കിയിരിക്കുന്നത്. വരുന്ന 16 -ാം തീയതി മുതല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും.