കൊച്ചി: കേരളത്തിലെ പ്രളയത്തില്‍ ദുരിതം അനുഭവിച്ച കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. 200 വിദ്യാര്‍ഥിനികള്‍ക്ക് 5000 രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങാനുള്ള കൂപ്പണുകള്‍ നല്‍കിയത്.
മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൌണ്ടേഷന്റെ മൂന്നാം ഘട്ട പ്രളയ സഹായ വിതരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ശീമാട്ടിയുമായി സഹകരിച്ചാണ് സഹായ വിതരണം.