തിരുവനന്തപുരം: സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂഹര്‍ജി നല്‍കില്ലെന്നും എല്ലാവരുമായി ഐക്യത്തോടെ മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മതവും വര്‍ഗീയതയും ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ലെന്നും മന്ത്രി പറഞ്ഞു.