തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചത്. ദേവസ്വം ബോര്‍ഡിന്റെ ക്ഷണപ്രകാരമാണ് തന്ത്രിമാര്‍ സര്‍ക്കാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നത്.
സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനുള്ള ബാധ്യത ക്ഷേത്രഭാരവാഹികളെ ബോധ്യപ്പെടുത്തുന്നതിനാണ് ചര്‍ച്ച. വിഷയത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായും ചര്‍ച്ച നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചിരുന്നു. സുപ്രീംകോടതി വിധിയനുസരിച്ച് വിശ്വാസിയായ സ്ത്രീയ്ക്ക് ക്ഷേത്രത്തില്‍ പോകാനുള്ള നിയമപരമായ അവകാശമുണ്ടെന്നും സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ട് പോകേണ്ടത് സിപിഎമ്മിന്റെ പരിപാടിയല്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കോടതിവിധിക്കെതിരെ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ ലക്ഷ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത് തടയണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം ഭാരവാഹികളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമായത്.