തിരുവനന്തപുരം: മലയാളി സഞ്ചാരികള്‍ക്കൊരു സന്തോഷവാര്‍ത്ത. ബംഗളൂരു തിരുവനന്തപുരം സെക്ടറില്‍ പുതിയ ഒരു ട്രെയിന്‍ കൂടി വരുന്നു. ബംഗളുരുവിലെ ബാനസ് വാടിയില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടു ദിവസം സര്‍വീസുള്ള ഹംസഫര്‍ എക്സ്പ്രസ് ഒക്ടോബര്‍ 20 മുതല്‍ ഓടിത്തുടങ്ങും.
വ്യാഴം, ശനി എന്നി ദിവസങ്ങളില്‍ വൈകിട്ട് 6.50 ന്, കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10.45 ന് ബാനസ് വാടിയില്‍ എത്തും.
വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 7 മണിക്ക് ബാനസ് വാടിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ യഥാക്രമം ശനി, തിങ്കള്‍ എന്നി ദിവസങ്ങളില്‍ രാവിലെ 9.05 നു കൊച്ചുവേളിയില്‍ എത്തും.
ഒക്ടോബര്‍ 20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുതിയ ട്രെയിന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഫ്ലാഗ് ഓഫ് ചെയ്യും.