മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ ഓടക്കയം വീട്ടിക്കുണ്ട് മലയില്‍ ഉരുള്‍പൊട്ടി. ആളുകള്‍ മാറിത്താമസിച്ചിരുന്നതിനാല് വന്‍ ദുരന്തം ഒഴിവായി.
വിവാദമായ വെറ്റിലപ്പാറ ബ്രിക്സ് ആന്‍ഡ് മെറ്റല്സിനടുത്താണ് ഉരുള്‍പൊട്ടിയത്. മലവെള്ളപ്പാച്ചിലില്‍ ഈന്തും പാലി കോളനിയിലേക്കുള്ള റോഡും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കേരളത്തെ നടുക്കിയ കഴിഞ്ഞ പ്രളയത്തിലും മേഖലയില്‍ വ്യാപക ഉരുള്‍പൊട്ടലുണ്ടായിരുന്നു.