തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കാനൊരുങ്ങി കേരളാ പോലീസ്. ശബരിമലയില്‍ കൂടുതല്‍ വനിതാ പോലീസിനെ വിന്യസിക്കാനാണ് തീരുമാനം. ഇതിനായി കൂടുതല്‍ വനിതാ പോലീസുകളെ ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഡിജിപി ലോക്നാഥ് ബെഹ്റ കത്തയച്ചു.
അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചത്. 500 വനിതാ പൊലീസുകാരെ വിട്ടുനല്‍കണമെന്നാണ് ആവശ്യം. ഈ മാസം നടക്കുന്ന തുലാമാസ പൂജയക്കാണ് കൂടുതല്‍ വനിതാ പോലീസിനെ നിയോഗിക്കുന്നത്.