തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ വിയോഗം അവിശ്വസനീയമെന്ന് മന്ത്രി എകെ ബാലന്. ഇതുപോലെ മലയാളിയെ വശീകരിച്ച കലാപ്രതിഭ വേറെ ഉണ്ടായിട്ടില്ല എന്നും എകെ ബാലന് പറഞ്ഞു.
സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായിയും പിണറായി വിജയന് പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാര്‍ത്ത മലയാളികള്‍ വിഷമത്തോടെയാണ് ശ്രവിച്ചത്.
വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ബാലഭാസ്കര്‍. ഹൃദയാഘാതമാണ് മരണ കാരണം. 40 വയസായിരുന്നു. കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും അപകടത്തില്‍ പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി അപകടത്തില്‍ മരിച്ചിരുന്നു.