ഇടുക്കി: വിനോദ സഞ്ചാരത്തിനായി എത്തിയ വിദേശികളുടെ മടക്കം പ്രളയം ബാധിച്ച് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് കൈത്താങ്ങായി മാറിയ ശേഷമായിരുന്നു. നാടും നാടിന്റെ പച്ചപ്പും കാണാന്‍ എത്തിയതായിരുന്നു എമ്മ പ്ലെയ്സനും സംഘവും. ഇംഗ്ലണ്ടില്‍ നിന്നുമാണ് സംഘം കേരളത്തിലേയ്ക്ക് എത്തിയത്. ശേഷം ഒരു ഓട്ടോ വാടകയ്ക്കെടുത്ത് കറക്കം ആരംഭിയ്ക്കുകയായിരുന്നു.
പക്ഷേ അവര്‍ കണ്ടത് കണ്ണീര് കാഴ്ചകള്‍ മാത്രമായിരുന്നു. ശേഷം ഓട്ടോ നിറയെ ഭക്ഷ്യധാന്യങ്ങള്‍ പ്രളയബാധിതര്‍ക്ക് എത്തിച്ച് നല്‍കിയാണ് കേരളത്തിന് കൈത്താങ്ങായി മാറിയത്. സ്കൂളുകള്‍, വിവിധ ക്യാമ്പുകളിലെത്തിയ സംഘം കുട്ടികള്‍ക്കുള്ള പഠനോപകരങ്ങളും എത്തിച്ച് നല്കി. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി നെടുംങ്കണ്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളായി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം പാടിയും ആടിയും ആശവിനിമയങ്ങള്‍ നടത്തിയാണ് ആറംഗ സംഘം മടങ്ങിയത്.