അമ്പലപ്പുഴ: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ആലപ്പുഴ പുന്നമ്പ്ര ചള്ളിയില്‍ അപ്രതീക്ഷിത കടല്‍കയറ്റം. വെളളിയാഴ്ച്ച ഉച്ചയോടെയാണ് അപ്രതീക്ഷിതമായി കടല്‍ കരയില്‍ കയറിയത്. ശക്തമായ തിരമാലകള്‍ കടലില്‍ നിന്നും മീറ്ററുകളോളം അകത്തേക്ക് കയറി വന്നു.
ചാകര കടപ്പുറത്തു സ്ഥാപിച്ചിരുന്ന കടകളിലുള്‍പ്പടെ കടലേറ്റത്തില്‍ വെള്ളം കയറി. കടല്‍ കയറ്റം ഇനിയും ശക്തമായാല്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍.