തിരുവനന്തപുരം: സ്വകാര്യ ബസ്സ് റോഡരികിലെ വീടുകളിലേക്ക് ഇടിച്ചുകയറി 10 പേര്‍ക്ക് പരിക്കേറ്റു. ഞെക്കാട് പാല് സൊസൈറ്റിക്ക് സമീപത്തെ വിനോദിന്റെയും രാജീവിന്റെയും വീടുകളിലേക്കാണ് ബസ് ഇടിച്ച് കയറിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. അപകടത്തില്‍ വീട്ടുകാര്‍ക്ക് പരിക്കില്ല.
കല്ലമ്പലത്തേക്കു പോവുകയായിരുന്ന ലാവണ്യ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ഭാഗത്തുനിന്നു നിയന്ത്രണംതെറ്റി വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ്വെട്ടിത്തിരിച്ചപ്പോഴാണ് അപകടം. വീടിന്റെ മുന്‍വശത്തെ മതില് തകര്‍ത്ത് പാഞ്ഞുകയറി സിറ്റ് ഔട്ടിലെ കോണ്‍ക്രീറ്റ് തൂണിലിടിച്ചാണ് നിന്നത്.
ബസ്സിലുണ്ടായിരുന്ന മാവിന്മൂട് സ്വദേശി രാജേന്ദ്രക്കുറുപ്പ്, കോവൂര്‍ സ്വദേശി ലൈല, ചാവര്‍കോട് സ്വദേശി പദ്മിനി, വര്‍ക്കല സ്വദേശികളായ അനില്‍, വിജയ, നളിനി, പാളയംകുന്ന് സ്വദേശികളായ രാമു, നിതിന്‍, ഗാന, രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കല്ലമ്പലം പോലീസും നാട്ടുകാരും അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.