ന്യൂഡല്‍ഹി: പ്രളയകാലത്ത് കേരളത്തിനു സഹായമായി നല്കിയ അധിക ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പസ്വാന്. എന്നാല്‍ മുന്‍കൂര്‍ പണം വാങ്ങില്ലെന്നും കേരളത്തിന് അനുവദിച്ച അരിയുടെ വില ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ഈടാക്കുമെന്ന് പസ്വാന് അറിയിച്ചു. കെകെ രാഗേഷ് എംപിക്ക് നല്കിയ കത്തിലാണ് പസ്വാന് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിന് അധികമായി അനുവധിച്ച 89,540 ടണ്‍ അരിക്ക് 233 കോടി രൂപ നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഒരു കിലോ അരിക്ക് 25 രൂപ എന്ന നിരക്കിലാണ് 233 കോടി രൂപ കണക്കാക്കിയത്.