ആലപ്പുഴ: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നവ വരന് ദാരുണാന്ത്യം. അരയന് പറമ്പ് സ്വദേശി അഖില്‍ സാബുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സീതാലക്ഷ്മി ഗുരുതരവസ്ഥയില്‍ ചിത്സയിലാണ്.
ആലപ്പുഴ ദേശീയപാതയില്‍ ആറാട്ടുവഴിക്ക് സമീപമാണ് അപകടമുണ്ടായത്. അഖില്‍ എറണാകുളം ജില്ലാ ജയിലിലെ ജയിലറാണ്. രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം.