തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ ലോകബാങ്ക്-എഡിബി വായ്പകള്‍ നേടാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 25,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന ലോക ബാങ്കിന്റെയും എഡിബിയുടേയും പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.
രാജ്യാന്തര ചലച്ചിത്ര മേളക്ക് പദ്ധതി വിഹിതമായി ഒരു കോടി നല്കുന്ന കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. നടത്തിപ്പുമായി മുന്നോട്ട് പോകാന്‍ ചലച്ചിത്ര അക്കാദമിയോട് സാംസ്ക്കാരിക വകുപ്പ് ആവശ്യപ്പെട്ടു. ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് കീഴില്‍ മുതിര്‍ന്ന ഡിവൈഎസ്പിമാരെ അഡീഷനല്‍ എസ്പി തസ്തികയില്‍ നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.