തിരുവനന്തപുരം: വീട്ടമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഭര്‍ത്താവ് റിജു, അമ്മ സുശീല, സഹോദരി ബിന്ദു എന്നിവരാണ് അറസ്റ്റിലായത്.
റിജുവിന്റെ ഭാര്യ മിതൃമ്മല മാടന്‍കാവ് പാര്‍പ്പിടത്തില്‍ പരേതനായ സത്യശീലന്റെ മകള്‍ അഞ്ജു (26), ഒന്‍പതു മാസം പ്രായമുള്ള മകന് മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28നു വൈകിട്ട് മൂന്നിനാണ് മിതൃമ്മലയിലെ കുടുംബവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അമ്മയുടെ ദേഹത്ത് ഷാള്‍ ഉപയോഗിച്ചു ചേര്‍ത്തുകെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. നാലു വര്‍ഷം മുന്‍പായിരുന്നു അഞ്ജുവും റിജുവും തമ്മിലുള്ള വിവാഹം നടന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി പോലീസ് കേസെടുത്തു. അന്വേഷണത്തില്‍, യുവതി ഭര്‍തൃഗൃഹത്തില്‍ സാമ്പത്തികവും മാനസികവുമായ പീഡനത്തിനു വിധേയയായിരുന്നതായി കണ്ടെത്തി.