തൃശ്ശൂര്‍: തൃശ്ശൂര്‍ ആമ്പല്ലൂര്‍ വെണ്ടോര്‍ കനാല്‍ പാലത്തിനുസമീപം കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ശരീരം കത്തിക്കരിഞ്ഞ നിലയിലാണ്. കാലുകളൊഴികെ ശരീരം മുഴുവന്‍ കരിഞ്ഞ നിലയിലാണ്.
വെണ്ടോര്‍ കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്നം(79) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.