ആലപ്പുഴ; ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുമായി വന്ന സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഡ്രൈവറടക്കം നാലുപേര്‍ക്ക് പരുക്ക്. അപകടത്തില്‍ സമീപത്തെ കട തകര്‍ന്നു. ഡ്രൈവര്‍ സിയാദ്, വിദ്യാര്‍ത്ഥികളായ രഞ്ജിത്ത്, നിയാസ്, അമല്‍ എന്നിവര്‍ക്കാണ് നിസ്സാര പരിക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നല്കിയ ശേഷം വീടുകളിലെത്തിച്ചു.
ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ മലമേല്‍ ചന്തയ്ക്ക് വടക്ക് മാറിയുള്ള വളവിന് സമീപം വച്ചായിരുന്നു അപകടം. സ്കൂള്‍വിട്ട് വിദ്യാര്‍ത്ഥികളുമായി വരുമ്പോള്‍ നിയന്ത്രണം വിട്ട ബസ് റോഡരുകിലുള്ള പുരയിടത്തില്‍ വീണു കിടന്നിരുന്ന മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരം വീണ് സമീപത്തുണ്ടായിരുന്ന രാജന്റെ കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. കടയിലെ സാധനങ്ങളും നശിച്ചിട്ടുണ്ട്.