പത്തനംതിട്ട; ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കിട്ടാതെ ഇനിയും നിരവധി പേര്. സാങ്കേതിക കാരണങ്ങള്‍ നിരത്തിയാണ് പലര്‍ക്കും ആനുകൂല്യങ്ങള്‍ വൈകുന്നത്. പത്തനംതിട്ടയില്‍ മാത്രം 5,244 പേര്‍ക്കാണ് സഹായം കിട്ടാനുള്ളത്.
ഇടയാറന്മുളയിലെ ശ്രീനാഥ് മൂന്നാം തവണയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായത്തിന് വില്ലേജ് ഓഫീസ് കയറിയിറങ്ങുന്നത്. പണം എപ്പോള്‍ ലഭിക്കുമെന്ന് യാതൊരു ഉറപ്പും കിട്ടിയില്ല.
ജില്ലയില്‍ സഹായം ഇതുവരെ നല്‍കിയത് 41510 പേര്‍ക്കാണ്. 7700 പേര് അപ്പീല്‍ നല്കി. ഇതില്‍ 5244 പേര് അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 1200 പേര്‍ക്ക് ഉടന്‍ പണം കൈമാറുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
അവശേഷിക്കുന്ന നാലായിരത്തിലധികം പേര്‍ക്ക് ഫണ്ട് ലഭിക്കണം. സര്‍ക്കാരിനോട് ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. താഴെ തട്ടില്‍ സഹായത്തിന് അപേക്ഷ നല്‍കാനുള്ള സമയ പരിധി കഴിഞ്ഞതിനാല്‍ പരാതിയുമായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് പ്രളയ ദുരിത ബാധിതര്‍.