കുറവിലങ്ങാട്: ഫ്രാങ്കോ മുളയ്ക്കലിനെ നാളെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് നടക്കുന്നതിനാല്‍ താമസം മാറാന്‍ മഠത്തിലെ കന്യാസ്ത്രീകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധന ആരംഭിച്ചു. ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടതിനു പിന്നലെയാണ് ലൈഗികശേഷി പരിശോധന നടത്തുന്നത്.
ബിഷപ്പിന്റെ അഭിഭാഷകന്റെ വാദം പൂര്‍ണമായും തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ബിഷപ്പിനെതിരെ നടപടി. പോലീസ് ആവശ്യപ്പെട്ടിരുന്നത് മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30യ്ക്ക് ഫ്രാങ്കോയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.