തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. കാട്ടാക്കട ചന്ദ്രമംഗലം സ്വദേശികളും സഹോദരങ്ങളുമായ അഭിലാഷ്, അനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. നെയ്യാറിലെ കടവില്‍ മീന്‍ പിടിക്കുന്നതിനെ ചൊല്ലി ഇന്നലെ വൈകീട്ട് അടിപിടിയുണ്ടായിരുന്നു.
ഈ വൈരാഗ്യമാണ് കൃത്യത്തിന് പുറകിലെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇരുവരെയും ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.