തിരുവനന്തപുരം; പ്രളയ ബാധിതര്‍ക്ക് നാട്ടിലെ നാല് സെന്റ് ഭൂമി നല്കി പ്രവാസി മലയാളി. ഒമാനിലെ കാബൂറയില്‍ തൊഴിലാളിയായ തിരുവനന്തപുരം ആര്യനാട് സ്വദേശി രാജീവാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഭൂമി നല്‍കിയത്.
മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരുന്ന ധനശേഖരണ ക്യാമ്പയ്നില്‍ വെച്ചായിരുന്നു മസ്ക്കറ്റിലെ കാബൂറയില്‍ തൊഴിലാളി ആയ രാജീവ് തന്റെ സ്ഥലത്തിന്റെ രേഖകള്‍ അധികൃതര്‍ക്ക് കൈമാറിയത്.
തന്റെ നാല് സെന്റ് സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി സമ്മതപത്രം കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ പിഎം ജാബിറിന് രാജീവ് കൈമാറി. ഭാര്യ രേഖയുടെ പേരില്‍ തിരുവനന്തപുരത്തുള്ള സ്ഥലമാണ് കൈമാറുകയെന്ന് രാജീവ് പറഞ്ഞു.
കേരളത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തികമായി വലിയ പിന്തുണ നല്കാന് തനിക്കും കുടുംബത്തിനും സാധിക്കില്ലെങ്കിലും തന്നാല്‍ ആവുന്നത് ചെയ്യുകയാണെന്നും രാജീവ് പറഞ്ഞു. കാബൂറയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുന്ന രാജീവ് 25 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്.