മലപ്പുറം: മലപ്പുറം തിരൂരില്‍ ജ്യൂസില്‍ വിഷം നല്കി വീട്ടുകാരെ ബോധം കെടുത്തി ജോലിക്കാരിയുടെ മോഷണശ്രമം. ആലുങ്ങല്‍ സ്വദേശികളായ ഖാലിദ് അലി, കുഞ്ഞു ഹാജി, സൈനബ, ഷിദ എന്നിവരെയാണ് വിഷം ഉള്ളില്‍ ചെന്ന് ബോധം പോയ നിലയില്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പൊള്ളാച്ചി സ്വദേശിയായ വീട്ടുജോലിക്കാരി ഇന്നലെ രാത്രിയാണ് ജ്യൂസില്‍ വിഷം കലര്‍ത്തി വീട്ടുകാര്‍ക്ക് നല്‍കിയത്. വീട്ടില്‍ മോഷണം നടന്നതായാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.