കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നേരിടുന്നതിനു മുന്‍പ് രൂപതാധ്യക്ഷന്റെ ചുമതല ബിഷപ്പ് കൈമാറിയതില്‍ പ്രതികരണവുമായി കന്യാസ്ത്രീകള്‍. കേരളത്തിലേയ്ക്ക് വരുന്നതുകൊണ്ട് മാത്രമാണ് ചുമതല കൈമാറിയതെന്നും, സഭയുടെ നിലപാടല്ലെന്നും കന്യാസ്ത്രീകള്‍ പറയുന്നു.
ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകും വരെ സമരവുമായി മുന്നോട്ടു പോകുവാനാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു. ചുമതല കൈമാറിയെങ്കിലും ബിഷപ്പ് എന്ന വിശുദ്ധ പദവി ഇപ്പോഴുമുണ്ട്. അതിനാല്‍ സ്വാധീനവും പണവും രാഷ്ട്രീയ പിന്‍ബലവും ഫ്രാങ്കോ മുളയ്ക്കലിന് ഇപ്പോഴുമുണ്ടെന്നും കന്യാസ്ത്രീകള്‍ പറയുന്നു. തിരിച്ചുവരുന്നത് വരെയുള്ള അധികാരം വികാരി ജനറലിനെ ഏല്‍പ്പിക്കുകയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ചില സമയങ്ങളില്‍ അങ്ങനെയുണ്ടാകാറുണ്ട്.
ഇനി ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കോ മാറിയാലും സമരം അവസാനപ്പിക്കില്ല. ഫ്രാങ്കോയുടെ അറസ്റ്റാണ് പ്രധാനം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരടക്കം പിന്തുണയുമായി വന്നിട്ടുണ്ട്. വിഎസ് അടക്കമുള്ളവര്‍ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീ പറയുന്നു. വത്തിക്കാന്‍ നേരിട്ട് ഇടപ്പെട്ടതിന്റെ വിവരങ്ങളൊന്നും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല. എന്നാല്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.