കല്‍പ്പറ്റ: കല്ലുകള്‍ അടര്‍ന്നു വീണതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവെച്ച എടക്കല്‍ ഗുഹ ഇന്ന് തുറക്കും. എന്നാല്‍ ഒന്നാം ഗുഹയില്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാകുന്നത് വരെ പ്രവേശനമുണ്ടാകില്ല. വിദഗ്ധ സംഘം ഉടന്‍ ഗുഹയില്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ടൂറിസം സെക്രട്ടറി വി. വേണു, ജില്ലാ കലക്ടര്‍ എ.ആര്. അജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗുഹയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ബാച്ചിലും 30 പേര്‍ക്ക് വീതമായിരിക്കും പ്രവേശനമുണ്ടായിരിക്കുക. 1920 പേര്‍ക്ക് പ്രതിദിനം ഗുഹയില്‍ പ്രവേശിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സൗകര്യമേര്‍പ്പെടുത്തുക. തിങ്കളാഴ്ചകളിലും ദേശീയ അവധിദിനങ്ങളിലും ഗുഹയിലേക്ക് പ്രവേശനമുണ്ടാകില്ല.