കാട്ടാക്കട: ഗര്‍ഭിണിയായ യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും സഹോദരങ്ങളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കാട്ടാക്കട കട്ടയ്ക്കോട് ചെവിയന്‍കോട് സ്വദേശിയായ യുവാവ്, കട്ടയ്ക്കോട് പൂഞ്ഞാംകോട് ചെവിയംകോട് സുനുഭവനില് നെല്‍സണ്‍(42)എന്നിവരെയാണ് ഇന്നലെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. എട്ടംഗ സംഘത്തിലെ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കട്ടയ്ക്കോട് ചെവിയന്‍കോട് ഷൈന്‍ സദനത്തില്‍ ഷൈനിന്റെ ഭാര്യയും ആറുമാസം ഗര്‍ഭിണിയുമായ ആന്‍സി (20),ആന്‍സിയുടെ ഭര്‍ത്താവ് ഷൈനിന്റെ സഹോദരങ്ങളായ അഭിലാഷ് (27), അഖില്‍ (23) എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. അഖിലിനേയും അഭിലാഷിനേയും അന്വേഷിച്ച് ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് എട്ടംഗ അക്രമി സംഘം ആന്‍സിയുടെ വീട്ടിലെത്തിയത്.
ഈ സമയം വീട്ടില്‍ ആന്‍സി മാത്രമാണുണ്ടായിരുന്നത്. ഇരുവരും സ്ഥലത്തില്ലെന്ന് അറിയിച്ച ആന്‍സിയെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ അഭിലാഷിന് തലയ്ക്കും അഖിലിന് കൈയ്ക്കും വെട്ടേറ്റു. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ആന്‍സി എഎറ്റി ആശുപത്രിയിലും ചികിത്സയിലാണ്.