കോട്ടയം: കോട്ടയം മുട്ടമ്പലത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് ട്രെയിന്‍ നിര്‍ത്തിയതോടെ വന്‍ ദുരന്തം ഒഴിവായി.
പെട്രോളും ഡീസലും മണ്ണെണ്ണയും കൊണ്ടുപോകുകയായിരുന്ന ട്രെയിനില്‍ ആണ് തീപിടിത്തമുണ്ടായത്. ടാങ്കറില്‍ ിന്നും തുളുമ്പിയ ഇന്ധനത്തില്‍ നിന്നാണ് തീപിടിച്ചത്. വൈദ്യുതി ലൈനിലെ തീപ്പൊരിയാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് സൂചന.
കോട്ടയം ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്നു ട്രെയിന്‍. എല്ലാ ടാങ്കറുകളില്‍ നിന്നും ഇന്ധനം തുളുമ്പുന്നുണ്ടായിരുന്നു. എന്നാല്‍ പരിശോധന പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ട്രെയിന്‍ യാത്ര തുടര്‍ന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.