ആലപ്പുഴ: നാട് വറ്റിതുടങ്ങിയിട്ടും പ്രളയജലം വിട്ടൊഴിയാതെ കൈനകരിയിലെ ആര് ബ്ലോക്ക്. കായല്ജലനിരപ്പിനെക്കാള് ഒന്നരയടിയോളം ഉയരെയാണ് ഇവിടെ വെള്ളം.1450 ഏക്കര്‍ പാടശേഖരമുള്ള ആര്‍ബ്ലോക്ക് ഒമ്പത് മാസമായി വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുന്നുണ്ട്. ഇവിടെ വെള്ളം വറ്റിക്കാന്‍ സ്ഥിരമായി സ്ഥാപിച്ച പമ്പുകള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ട് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ മടക്കി കൊണ്ടുവരാത്തതാണ് സ്ഥിതി രൂക്ഷമാക്കിയത്.
താമസയിടങ്ങളെല്ലാം ഉപയോഗശൂന്യമായതിനാല് ജനജീവിതം കഷ്ടപ്പാടിലാണ്. വെള്ളപ്പൊക്കം അവസാനിക്കാത്തതിനാല്‍ ആകെയുള്ള 31 കുടുംബങ്ങളെയും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സ്കൂളുകളിലെ ദുരിതാശ്വാസക്യാമ്പുകള്‍ അവസാനിപ്പിച്ചതിനാല്‍ എല്ലാവരെയും ജില്ലാപഞ്ചായത്തിന്റെ ജെന്ഡര്പാര്ക്കിലാണ് താമസിപ്പിക്കുന്നത്.
കൈനകരിയില്‍ വെള്ളിയാഴ്ച പമ്പിങ് തുടങ്ങുമെന്നാണ് സൂചന. ഇതിനാവശ്യമായ ഉപകരണങ്ങല്‍ ഉടന്‍ എത്തിക്കുമെന്ന് ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഹരന് ബാബു പറഞ്ഞു. കനകാശേരി, ചേന്നങ്കരി കിഴക്കുപാടം, കൂലിപ്പുരയ്ക്കല്‍, മീനപ്പള്ളി, ആറുപങ്ക്, ചെറുകാലിക്കായല്‍ എന്നീ പാടശേഖരങ്ങളിലെ ജലനിരപ്പാണ് താഴ്ത്താനുള്ളത്.