ആലപ്പുഴ: വിവാഹവീട്ടില്‍ വിരുന്നിനിടെ ഭക്ഷണം തികയാഞ്ഞതിനെ ചൊല്ലി വിളമ്പാന്‍ നിന്നവരെ മദ്യപ സംഘം മര്‍ദിച്ചു. വിദ്യാര്ഥിയടക്കമുള്ളവര്ക്കാണ് മദ്യപസംഘത്തിന്റെ മര്‍ദനമേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ തുമ്പോളി തീര്ഥശേരിക്കു സമീപമുള്ള ഒരു വിവാഹവീട്ടിലാണ് സംഭവം.
മര്‍ദനത്തില്‍ പരിക്കേറ്റ തുമ്പോളി വടക്കേയറ്റം വി.എ. ടോണി(21)യെയും മറ്റൊരു ബാലനെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം തികയാഞ്ഞതില് പ്രതിഷേധിച്ച് വിളമ്പാന്‍ നിന്ന യൂണിഫോമിട്ടവരെയെല്ലാം മര്‍ദിക്കുകയായിരുന്നെന്നു പറയുന്നു. ആലപ്പുഴ നോര്‍ത്ത പോലീസ് കേസെടുത്തു.