കൊച്ചി: മനുഷ്യര്‍ക്ക് പകരം തൊഴിലിടങ്ങളില്‍ റോബോട്ടുകള്‍ വാഴുന്ന കാലം വിദൂരമല്ല എന്ന് വിണ്ടും തെളിയിക്കുന്നു. ഹോട്ടലുകളിലെ വെയ്റ്ററായും കാര്‍ ഷോറൂമുകളിലെ സെയില്‍സ്മാനായും റോബോട്ടുകള്‍ എത്തിയതിന് പിന്നാലെ വെല്‍ഡിംഗ് രംഗത്തും അരങ്ങ് വാഴാന്‍ തയ്യാറായിരിക്കുകയാണ് റോബോട്ടുകള്‍.
ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന നാഷണല്‍ വെല്‍ഡിങ് സെമിനാറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന റോബോട്ടിക് വെല്‍ഡിങ് മെഷീന്. മനുഷ്യരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന തൊഴില്‍ മേഖലയില്‍ റോബോട്ടിക് വെല്‍ഡിങ് മെഷീന് ഏറെ സഹായകമാകും.
വെല്‍ഡിങ് ചെയ്യുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ മനുഷ്യശരീരത്തിന് ഹാനികരമാണെന്നിരിക്കെ ഇത്തരം ജോലികള്‍ റോബോട്ടുകളെ ഉപയോഗിച്ച് കൃത്യതയോടെയും വേഗത്തിലും ചെയ്യാന്‍ സാധിക്കും. സെക്കന്‍ഡില്‍ 1,300 മില്ലിമീറ്റര്‍ വേഗത്തില്‍ 360 ഡിഗ്രി റേഡിയസില്‍ വെല്‍ഡിങ് ജോലികള്‍ ചെയ്യാന്‍ ഈ മിടുക്കന് റോബോട്ടിന് കഴിയും.