2019 ജൂണില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാര്‍ഥികള്‍ക്ക് മാര്‍ച്ച് ഒന്നുമുതല്‍ 30 വരെ https://ntanet.nic.in എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇത്തവണത്തെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ പരിഷ്കരിച്ച പുതിയ സിലബസ് അനുസരിച്ചാവും നടത്തുക. പേപ്പര്‍ 1, പേപ്പര്‍ 2 എന്നിവ മൂന്ന് മണിക്കൂറുള്ള ഒറ്റ സെഷനില്‍ നടത്തുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
അഡ്മിറ്റ് കാര്‍ഡ് മേയ് 15 ന് ലഭിക്കും. പരീക്ഷ ജൂണ്‍ 20, 21, 24, 25, 26, 27, 28 തീയതികളിലായിരിക്കും. ഫലപ്രഖ്യാപനം ജൂലായ് 9നകം നടത്തും.