പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതിയില്‍ ക്ലാര്‍ക്കിന്റെ 352 ഒഴിവ്. ചണ്ഡീഗഢാണ് പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതിയുടെ ആസ്ഥാനം. എംപ്ലോയ്മെന്റ് നോട്ടീസ് നമ്പര്‍: 25C/SSSC/HR/2019 ആണ്. ഇതില്‍ 183 ഒഴിവുകള്‍ ജനറല്‍ വിഭാഗത്തിനും മറ്റുള്ളവ ഹരിയാണയിലെ സംവരണ വിഭാഗങ്ങള്‍ക്കുമുള്ളതാണ്.
അപേക്ഷിക്കാനുള്ള യോഗ്യത ആര്‍ട്സ്/ സയന്‍സ്/ കൊമേഴ്സ്/ കംപ്യൂട്ടര്‍ ബിരുദം/ തത്തുല്യം ആണ്. ഒപ്പം എസ്എസ്എല്‍സിക്ക് ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടറും അറിഞ്ഞിരിക്കണം. പ്രായപരിധി 2019 ജനുവരി 1ന് 18-42 ആണ്. തെരഞ്ഞെടുപ്പ് പൊതുവിജ്ഞാനം 50, ഇംഗ്ലീഷ് കോംപോസിഷന്‍ 50 എന്നിങ്ങനെ 100 മാര്‍ക്കിനുള്ള ചോദ്യങ്ങളടങ്ങിയ എഴുത്തുപരീക്ഷയും കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റും വഴിയാണ്. നാലിലൊന്ന് എന്ന രീതിയില്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവും. പരീക്ഷ ഏപ്രില്‍/ മേയ് മാസത്തിലായിരിക്കും.
പുരുഷന്മാര് 750 രൂപയും വനിതകള്‍ക്ക് 375 രൂപയുമാണ് അപേക്ഷാഫീസ്. www.sssc.gov.in
എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4-നാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.