ടെഹ്രി: കുറച്ചുദിവസങ്ങളായി ഉത്തരാഖണ്ഡില്‍ പെയ്യുന്ന കനത്തമഴയേത്തുടര്ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഉത്തരാഖണ്ഡില്‍ രൂപപ്പെട്ടത് വലിയ തടാകം. ടെഹ്രി ഗര്‍വാള്‍ ഡെറാഡൂണ്‍ അതിര്‍ത്തിയിലാണ് തടാകമുണ്ടായത്. പുതിയ തടാകത്തിന് 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുണ്ട്.
ജില്ലാ ഭരണകൂടം ഈ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിസരവാസികളെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇവിടെ നിന്നും മാറ്റി കൊണ്ടിരിക്കുകയാണ്. ഈ പ്രദേശത്ത് വന്‍ തോതിലുള്ള കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നതെന്നും തങ്ങളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
അടുത്ത അഞ്ച് ദിവസം ഉത്തരാഖണ്ഡില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ബുധനാഴ്ച കോട്ട് ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ മരിക്കുകയും മഴക്കെടുതിയേയും ഉരുള്‍പൊട്ടലുകളേയും തുടര്‍ന്ന് നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു.