കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭാര്യ സഹോദരന് റോബര്‍ട്ട് വദ്രക്കും ഹരിയാന മുന്‍ മുഖ്യമന്ത്രി ബുപീന്ദര്‍ സിങ് ഹൂഡക്കുമെതിരെ ഹരിയാന പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. 2008ല്‍ നടന്ന ഗുര്ഗോന് സ്ഥലമിടപാടിലെ തിരിമറിയിലാണ് നടപടി.
വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുര്ഗോനിലെ എണ്‍പത്തി മൂന്നാം മേഖലയിലെ ഷികോപൂര്, സിക്കന്ദര്‍പൂര്‍, ഘേദ്കി ഡൗള, സിഹി എന്നിവിടങ്ങളിലായി 7.5 കോടിക്ക് വാങ്ങി വര്‍ഗീകരണത്തിലെ മാറ്റങ്ങള്‍ കാരണം 55 കോടിക്ക് മറിച്ച് വിറ്റതാണ് കേസ്.
ആരോപണങ്ങളെ നിഷേധിച്ച റോബര്‍ട്ട് വദ്ര 2019ലെ ഇലക്ഷന് മുന്നല്‍ കണ്ട് എണ്ണ വില കുതിച്ചുയരുന്നത് പോലുള്ള പ്രധാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെയുള്ള ഈ നീക്കമെന്നും പറഞ്ഞു.