രാജ്യത്ത് എണ്ണ വില വര്‍ദ്ധിക്കാന്‍ കാരണം അമേരിക്കയുടെ തെറ്റായ നയങ്ങള്‍. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇന്ധന വില വര്‍ദ്ധനക്ക് വിചിത്ര ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കയുടെ മുടന്തന്‍ നയങ്ങള്‍ കാരണമാണ്, ഡോളറുമായുള്ള വിനിമയത്തില്‍ ലോകത്താകമാനം കറന്‍സികളുടെ മൂല്യത്തില്‍ ഇടിവ് സംഭവിച്ചത്. രൂപയുടെ മൂല്യം ഇടിയാനും, അതുവഴി രാജ്യത്ത് എണ്ണ വില ക്രമാതീതമായി ഉയരാനും ഇത് കാരണമായി.
ചുരുക്കത്തില്‍, രാജ്യത്തെ സമ്പദ്ഘടന നേരിടുന്ന രണ്ടു പ്രധാന പ്രതിസന്ധികളായ രൂപയുടെ മൂല്യം ഇടിയലിനും, എണ്ണ വില വര്‍ധനക്കും കാരണം ബാഹ്യ ശക്തികളാണെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും ഒടുവിലായി, ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞ് 71 രൂപയിലെത്തിയിരുന്നു. പെട്രോള്‍ വില തലസ്ഥാനത്ത് ലിറ്ററിന് 16 പൈസ കൂടി 78.68 രൂപയും ഡീസലിന് 70.42 രൂപയുമാണ് വില. കേരളത്തിലിത് യഥാക്രമം ലിറ്ററിന് 81.85 രൂപയും 75.27 രൂപയുമാണ്.