ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഐസ പ്രസിഡന്റ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ക്ക് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ഐസ പ്രസിഡന്റ് കൗള്‍പ്രീത് കൗറിനാണ് മര്‍ദ്ദനമേറ്റത്. സര്‍വകലാശാലയിലെ കിരോരി മാല് കോജേിലാണ് സംഭവം. കോളേജിലെ പ്രൊഫസറെ കാണാനായി കൗള്‍പ്രീത് കൗര്‍ എത്തിയപ്പോഴാണ് നാല് എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.
കോളേജില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൗള്പ്രീതിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. അതേസമയം, കൗള്‍പ്രീത് കൗറിനെതിരെ വലിയതോതില്‍ എബിവിപി സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങള്‍ വിവരിച്ചുകൊണ്ട് കൗള്‍പ്രീത് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് എബിവിപി പ്രവര്‍ത്തകര്‍ തെറിവിളി നടത്തുന്നത്.